Monday 30 January 2017

പച്ചക്കറി വിളവെടുപ്പ്



ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി യും എൻ.സി.സിയും സംയുക്തമായി 500 ഗ്രോബാഗുകളിലായി സ്കൂൾ ടെറസിൽ  ചെയ്തു വന്നിരുന്ന പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഇന്ന് എസ് .പി.സി യുടെ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി അസൈനാര്‍ നിര്‍വഹിച്ചു,ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അഭിപ്രായത്തിൽ നല്ല ആരോഗ്യത്തിന് ഒരാൾ 300 ഗ്രാം പച്ചക്കറി വർഗങ്ങളെങ്കിലും ഒരു ദിവസം ഭക്ഷണത്തിന്റെ ഭാഗമാക്കണം എന്നാണ്, പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ ഇത് വളരെ കുറവാണെന്ന് നമുക്കെല്ലാം അറിയാം, ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന രാസ പച്ചക്കറി, ഇന്നത്തെ വിപണി കൂടുതൽ കയ്യടക്കുമ്പോൾ അതിനോട് വിമുഖത കാട്ടിയതാവാം ഒരു കാരണം,
        വിഷ മുക്ത ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെപ്പറ്റി സ്കൂൾ കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും അവരുടെ വീടുകളിൽ കൃഷി ചെയ്യാൻ പ്രേരണ നൽകുന്നതിനുമാണ്  ഈ മട്ടുപ്പാവ് പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്.
പൂർണമായും ജൈവ വളമാണ് കൃഷിക്ക് ഉപയോഗിച്ച് വരുന്നത് , കോളി ഫ്ലവർ, വെണ്ട,വഴുതിന, തക്കാളി, കാബേജ്, പച്ചമുളക് തുടങ്ങിയവയാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായി നിൽക്കുന്നത്.
200 ഓളം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ച് ദിവസം മൂന്ന് നേരം ജലസേചനം നടത്തുന്നു. മണ്ണിര കമ്പോസ്റ്റ്,ചാണകപ്പൊടി, വെർമികമ്പോസ്റ്റ്, ചകിരിച്ചോറ് വേപ്പെണ്ണ തുടങ്ങിയ ജൈവ വളങ്ങളും കീടനാശിനിയുമാണ്  ഉപയോഗിച്ച് വരുന്നത്, സ്കൂൾ പ്രധാനാദ്ധ്യാപകൻ ശ്രീ .കെ .ഒ രാജീവന്റെ നിർദ്ദേശാനുസരണം, എസ്.പി.സി ഓഫീസർമാരായ മുഹമ്മദ് യാസിർ സി.എൽ, സാവിത്രി.വി, എൻ.സി.സി അസോസിയേറ്റ് ഓഫീസർ പി.ശ്രീജിത്ത്, സ്റ്റാഫ് അംഗം മുനീർ സി.എം തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു . മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും സഹായ സഹകരണത്തോടെ ആരംഭിച്ച  ഈ സംരംഭത്തിന് ജമാഅത്ത് സെക്രട്ടറി സാജു സി.എച്ച്, കൺവീനർ അബ്ദുല്ല പി.എം, പി.ടി.എ പ്രസിഡൻറ് മുനിർ എ.ബി ,മൻസൂർ കുരിക്കൾ, ഇഖ്ബാൽ സി.എൽ ,അൻവർ ശംനാട്, തുടങ്ങിയവർ സർവ്വവിധ പിന്തുണയും  നൽകി വരുന്നു.







Friday 27 January 2017

സ്കൂൾ വായനാശാല ഉദ്ഘാടനം

സ്കൂൾ വായനാശാല ഉദ്ഘാടനം
സ്കൂളിന്റെ വായനാശാലയുടെ ഉദ്ഘാടനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.എസ്.പി.സി ,എൻ. സി.സി ,സ്കൗട്ട് & ഗൈഡ് ,ജെ. ആർ.സി കാഡറ്റുകൾ സെല്യൂട്ട് നൽകി സ്വീകരിച്ചു.



എസ് .പി.സി രജിസ്റ്ററില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന ശ്രീ.കൈതപ്രം

Thursday 26 January 2017

റിപബ്ളിക്ദിനം

റിപബ്ളിക്ദിനാഘോഷം

 റിപ്പബ്ലിക്ക് ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.എസ്. പി.സി, എൻ.സി.സി, റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ് തുടങ്ങിയ യൂണിറ്റുകൾ പരേഡ് നടത്തി പി.ടി.എ.പ്രസിഡണ്ട് എ.ബി.മുനീർ സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ.കെ.ഒ. പതാക ഉയർത്തി. വാർഡ് മെമ്പർ ഷാസിയ സി.എം. റിപ്പബ്ലിക്ക് സന്ദേശം നൽകി.പ്രിൻസിപ്പാൾ സാലിമ ജോസഫ് സ്ക്കൂൾ കൺവീനർ പി.എം. അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി വിജയൻ.കെ. എന്നിവർ സംസാരിച്ചു.
                തുടർന്ന് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന വിഷയത്തിൽ ശ്രീ.എ.ബി മുനീർ എസ്.പി.സി കാഡറ്റുകൾക്ക് ക്ലാസെടുത്തു.

 










 

Wednesday 25 January 2017

മട്ടുപ്പാവ് കൃഷി



മട്ടുപ്പാവ് കൃഷി എസ്.പി.സി ,എന്‍.സി.സി സ്കൂള്‍ യൂണിറ്റുകളുടെ സംയുക്ത സംരംഭം


ചകിരിച്ചോറ് പാക്കറ്റ് പൊളിക്കുന്നു




ചകിരിച്ചോറ് വെള്ളത്തില്‍ കുതിര്‍ത്തുന്നു
വെള്ളത്തില്‍ കുതിര്‍ന്ന  ചകിരിച്ചോറ്

ചാണകപ്പൊടി, വെര്‍മി ,ചകിരിച്ചോറ്,മണ്ണ്,മണല്‍ കൂട്ടിക്കുഴയ്ക്കുന്നു.





ജൈവ പച്ചക്കറി നടീല്‍ ആരംഭം........









കൃഷി ഓഫീസര്‍ ശ്രീ.രാജഗോപാലന്‍ സന്ദര്‍ശിക്കുന്നു.





അസി.കൃഷി ഓഫീസര്‍ ശ്രീ.ഹരീന്ദ്രന്‍ സന്ദര്‍ശിക്കുന്നു.


മാനേജര്‍ സി.ടി അഹമ്മദലി,ജനറല്‍ സെക്രട്ടറി ജനാബ് അബ്ദുല്ലത്തീഫ്,ട്രഷറര്‍ ജനാബ്.അഹ്മദ് അലി തുടങ്ങിയവര്‍ സന്ദര്‍ശിക്കുന്നു.




പി.ടി.എ പ്രസിഡന്റ് മുനീര്‍ .എ.ബി  സന്ദര്‍ശിക്കുന്നു.

ആരോഗ്യ ബോധവല്‍കരണം