Sunday 10 March 2019

പാസ്സിംഗ് ഔട്ട് പരേഡ്

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി സീനിയർ കാഡറ്റുകളുടെ അഞ്ചാമത്തെ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാസിയ സി.എം പതാക ഉയർത്തി.കാസർക്കോട് പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മോഹനൻ ടി.എൻ സെല്യൂട്ട് സ്വീകരിച്ചു, പി.ടി.എ പ്രസിഡന്റ് റഫീഖ് സി.എച്ച്, സ്കൂൾ കൺവീനർ നൗഷാദ് ആലിച്ചേരി, പി.ടി.എ എക്സിക്യുട്ടീവ് അംഗം ആരിഫ, സ്റ്റാഫ് സെക്രട്ടറി വിജയൻ കെ, സി.പി.ഒ മുഹമ്മദ് യാസിർ സി.എൽ, എ.സി.പി.ഒ സാവിത്രി .വി, ഡി.ഐ മാരായ  ലതീഷ് കെ.വി., ബിന്ദു തുടങ്ങിയവർ സംസാരിച്ചു, കാഡറ്റുകൾക്കുള്ള ട്രോ ഫി  എസ്.ഐ മോഹനൻ വിതരണം ചെയ്തു






Thursday 31 January 2019

ലഹരിക്കെതിരെ മാജിക് ഷോ

എക്സൈസ് വകുപ്പിന്റെ വിമുക്തി പരിപാടിയോടനുബന്ധിച്ച് Spc കാഡറ്റുകൾക്ക് സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് ക്ലാസെടുത്തു .സുധീർ മാടക്കത്ത് മാജിക് അവതരിപ്പിച്ചു .