Friday 30 June 2017

ലഹരി വിരുദ്ധ ദിനാചരണം


ചെമ്മനാട്  ;   ചെമ്മനാട് ജമാഅത്ത് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചെമ്മനാട് പരിസരത്തെ കടകള്‍ കേന്ദ്രീകരിച്ച്  ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി.സി.പി.ഒ മുഹമ്മദ് യാസിര്‍,ഷഫീല്‍ മാസ്റ്റര്‍, സഹീദ് എസ്.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Friday 23 June 2017

ഇഫ്താര്‍ കിറ്റ്

ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി റമദാനോടനുബന്ധിച്ച്

സ്കൂള്‍ പരിസരത്തെ പാവപ്പെട്ട വീടുകളില്‍ കാഡറ്റുകള്‍ അരിയും പഞ്ചസാരയും നല്‍കി.

ജല സംരക്ഷണ ക്ലാസ്

ജല വിനിയോഗത്തെ പറ്റി കാഡറ്റുകളെ ബോധവാന്‍മാരാക്കാന്‍ അദ്ധ്യാപകന്‍ അബ്ദുല്‍ സലീം പഠന ക്ലാസെടുത്തു.

വായനാ വാരം



എസ്.പി.സി കാഡറ്റുകള്‍ക്ക് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മല്‍സരം നടത്തി.
താഴെ പറയുന്ന കുട്ടികള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.മുഹമ്മദ് ഹനാന്‍,സംറൂദ്,ശൗമല്‍

Monday 19 June 2017

പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണം

എസ് .പി.സി കാഡറ്റുകള്‍ ചെമനാട് പരിസരത്തെ വീടുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണം നടത്തി.
പി.ടി.എ പ്രസിഡന്റ് എ.ബി മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.






രക്ഷിതാക്കളുടെ മീറ്റിംഗ്


എട്ടാം ക്ലാസില്‍ നിന്നും പുതുതായി തെര‍‍‍ഞ്ഞെടുക്കപ്പെട്ട എസ്.പി.സി കാഡറ്റുകളുടെ രക്ഷിതാക്കളുടെ ഒരുയോഗം 19/6/17ന് ചേര്‍ന്നു.കാസര്‍ക്കോട് സി.എെ അബ്ദുല്‍ റഹിം സി.എ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ബി മുനീര്‍ അദ്ധ്യക്ഷത വഹിച്ചു.ഇഖ്ബാല്‍ സി.എല്‍ ,സ്റ്റാഫ് സെക്രട്ടറി വിജയന്‍ കെ,സാവിത്രി.വി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ.ഒ സ്വാഗതവും സി.പി.ഒ മുഹമ്മദ് യാസിര്‍ സി.എല്‍ നന്ദിയും പറഞ്ഞു.






എസ്.പി.സി കാഡറ്റുകളെ തിരഞ്ഞെടുത്തു

പുതിയ എസ്.പി.സി കാഡറ്റുകളെ തിരഞ്ഞെടുത്തു.100 മീറ്റര്‍ ഓട്ടം,ഷോട്ട്പുട്ട്,ക്രിക്കറ്റ് ബാള്‍ ത്രോ,സ്റ്റാന്റിങ് ബ്രോഡ്ജംപ് ഇന്‍‍‌ഡോര്‍ടെസ്റ്റ് തു‍ടങ്ങിയവയിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.



Wednesday 7 June 2017

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മരം നടുന്നതില്‍ എസ്.പി.സി യൂണിറ്റ് പങ്കെടുത്തു.കാസര്‍ക്കോട് ഡി.വൈ.എസ്.പി  ശ്രീ.  എം.വി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ പരിസരത്തും വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു.അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ. രാജീവന്‍ കെ.ഒ നിര്‍വഹിച്ചു.