Wednesday 24 May 2017

അവധിക്കാല ക്യാമ്പ് സമാപിച്ചു

ചെമ്മനാട് ജമാഅത്ത് സ്കൂളിലെ എട്ടാം ക്ലാസിലെ കാഡറ്റുകള്‍ക്കുള്ള ത്രിദിന എസ്.പി.സി അവധിക്കാല ക്യാമ്പ് സമാപിച്ചു ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി കാഡറ്റുകള്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.സ്റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് സാറും മറ്റ് ഫോഴ്സ് അംഗങ്ങളും പ്രവര്‍ത്തനം വിശദികരിച്ചു. മുഹമ്മദ് യാസിര്‍,സാവിത്രി.വി,അരവിന്ദന്‍ തുടങ്ങിയവര്‍
കാഡറ്റുകളെ അനുഗമിച്ചു.














Tuesday 23 May 2017

കാഡറ്റുകളെ അഭിനന്ദിച്ചു

എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ അബ്ലസ് ഷംനാട്,സൈനബ ശിഫ,ഫാത്തിമത്ത് ഫാജ ഫൈസല്‍,നീതു .സി തുടങ്ങിയ കുട്ടികളെ എസ്.പി.സി യൂണിറ്റ് അഭിനന്ദിച്ചു.


 

എസ്.പി.സി അവധിക്കാല ക്യാമ്പ്

ചെമ്മനാട് ജമാഅത്ത് സ്കൂളിലെ എട്ടാം ക്ലാസിലെ കാഡറ്റുകള്‍ക്കുള്ള ത്രിദിന എസ്.പി.സി അവധിക്കാല ക്യാമ്പ് തുടങ്ങി.പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ കണ്‍വീനര്‍ അബ്ദുള്ള പി.എം 
അദ്ധ്യക്ഷത വഹിച്ചു,ജമാഅത്ത് സെക്രട്ടറി സാജു സി.എച്ച്,അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി.പി.ഒ മുഹമ്മദ് യാസിര്‍ സി.എല്‍ സ്വാഗതവും എസ്.പി.സി കാ‍ഡറ്റ് മുബാഷിറ നന്ദിയും പറഞ്ഞു.








അജിത് കുമാര്‍ വ്യക്തിത്വ വികസന ക്ലാസെടുക്കുന്നു.
രവീന്ദ്രന്‍ സാര്‍ സൈബര്‍ കുറ്റ കൃത്യത്തെ കുറിച്ച് ക്ലാസെടുക്കുന്നു.

സീനിയര്‍ ടെസ്റ്റില്‍ നിന്ന്