Tuesday 26 December 2017

ശുഭ യാത്രാ റാലി

എസ്.പി.സി കാഡറ്റ്  ശുഭയാത്രാ  റാലി  നടത്തി,  ട്രാഫിക്  നിയമങ്ങൾ  പാലിക്കാത്തവരെ    നിയമത്തിന്റെ  ഗൗരവങ്ങൾ  ബോധ്യപ്പെടുത്തി.

മാലിന്യ നിർമാർജനം

ശഫീഖ് നസ്റുല്ല  കാഡറ്റുകൾക്ക്  മാലിന്യ  നിർമാർജ്ജന ബോധവൽകണം   നടത്തുന്നു.

ആരോഗ്യം

എസ്.  പി.  സി  കാഡറ്റുകൾക്ക്  ചട്ടഞ്ചാൽ  PHC യിലെ  ഹെൽത്ത്  ഇൻസ്പെക്ടർ   പി.കൃഷ്ണ  കുമാർ   ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് ക്ലാസ്  എടുക്കുന്നു.

ത്രിദിന ക്രിസ്മസ് ക്യാമ്പ്

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ത്രിദിന ക്യാമ്പിന് തുടക്കമായി, സ്കൂൾ മാനേജർ പതാക ഉയർത്തി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സി.എച്ച് റഫീഖ് അദ്ധ്യക്ഷതവഹിച്ചു, കാസർക്കോട് പോലീസ് സ്റ്റേഷനിലെ എസ്.ഐ റഊഫ് എസ്.പി.സി.യെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു, പഞ്ചായത്ത് മെമ്പർ ശാസിയ സി.എം, ജമാ അത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സ്കൂൾ കൺവീനർ അബ്ദുല്ല പി.എം, പ്രിൻസിപ്പൾ സാലിമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി വിജയൻ. കെ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു, സ്കൂൾ ഹെഡ് മാസ്റ്റർ രാജീവൻ കെ.ഒ സ്വാഗതവും ,സി.പി.ഒ മുഹമ്മദ് യാസിർ സി.എൽ നന്ദിയും പറഞ്ഞു.











ബോധവൽകരണ ക്ലാസ്

ചെമ്മനാട്: എസ്.പി.സി കാഡറ്റുകൾക്ക് വേണ്ടി  " മനുഷ്യാവകാശങ്ങൾ  '' എന്ന  വിഷയത്തിൽ  സമീർ  കോട്ടിക്കുളം ക്ലാസെടുത്തു.

Monday 20 November 2017

ലോക ശിശുദിനാചരണം

ലോക  ശിശുദിനാചരണത്തിന്റെ  ഭാഗമായി  കാഡറ്റുകൾ  പോലിസ്  സ്റ്റേഷൻ  സന്ദർശിച്ച്  പാറാവ് റിസപ്ഷൻ  റൈറ്റർ  തുടങ്ങിയവരുടെ  പ്രവർത്തനങ്ങൾ  നിരീക്ഷിച്ചു SHO  അജിത്  കുമാർ  സ്റ്റേഷൻ  പ്രവർത്തനങ്ങൾ  വിശദീകരിച്ചു.


Saturday 21 October 2017

പോലീസ് സ്റ്റേഷൻ സന്ദർശനം

കാഡറ്റുകൾ  പോലീസ്  സ്റ്റേഷൻ  സന്ദർശിച്ചു .എസ് .ഐ  അജിത് കുമാർ  പ്രവർത്തനം  വിശദീകരിച്ചു.




പോലീസ് സ്റ്റേഷൻ സന്ദർശനം

കാഡറ്റുകൾ  പോലീസ്  സ്റ്റേഷൻ  സന്ദർശിച്ചു .എസ് .ഐ  അജിത് കുമാർ  പ്രവർത്തനം  വിശദീകരിച്ചു.




ലഹരി വിരുദ്ധ കാവൽ കൂട്ടം

കാസർക്കോട് ടൗണിൽ ജനമൈത്രി പോലീസിന്റെ   ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാവൽ കൂട്ടം  നടത്തി .ഉദ്ഘാടനം ബഹു: റവന്യൂ മന്ത്രി  ഇ.  ചന്ദ്രശേഖരൻ  ഉദ്ഘാടനം  ചെയ്തു, ജില്ലാ പോലീസ്  മേധാവി ജി.സൈമൺ  പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.എസ്. പി.സി  കുട്ടികൾ പങ്കെടുത്തു.തുടർന്ന്  ലഹരി വിരുദ്ധ റാലി നടത്തി.









Monday 2 October 2017

ലഹരി വിരുദ്ധ കൂട്ടയോട്ടം

കാസർക്കോട്:  ജില്ലാ  എക്സൈസ്  വകുപ്പ്  സംഘടിപ്പിച്ച ലഹരി വിരുദ്ധ  കൂട്ടയോട്ടത്തിലും  തുടർന്ന്  കാസർക്കോട്  GHSSൽ നടന്ന സമ്മേളനത്തിലും spc യൂണിറ്റ്  പങ്കെടുത്തു.
കലക്ടർ  ജീവൻ ബാബു  IPS   ഫ്ലാഗ്  ഓഫ്  ചെയ്തു, സമ്മേളനം  NA  നെല്ലിക്കുന്ന്  MLA ഉദ്ഘാടനം  ചെയ്തു.


Friday 29 September 2017

ചന്ദ്രഗിരിപ്പുഴ സംരക്ഷണ സമ്മേളനം

കാസറഗോഡ്  ജില്ലാ  പരിസ്ഥിതി  സംരക്ഷണ സമിതി  നടത്തിയ പുഴ സംരക്ഷണ  സമ്മേളനത്തിൽ  എസ്. പി.സി കാഡറ്റുകൾ പങ്കെടുത്തു.
"ജല  മനുഷ്യൻ"  എന്നറിയപ്പെടുന്ന  ഡോ: രാജേന്ദ്ര സിങ്  ഉദ്ഘാടനം  നിർവഹിച്ചു.

Sunday 10 September 2017

ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു.

ചെമ്മനാട് : ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിക്കപ്പെട്ട എസ്. പി.സി ക്യാമ്പിന്
സമാപനം കുറിച്ചു.ക്യാമ്പില്‍ വിവിധ സെഷനുകളില്‍ ജിജി മാസ്റ്റര്‍,ഡോ.കായിഞ്ഞി,ശഫീഖ് നസ്റുല്ല,വിജയന്‍ ശങ്കരന്‍പാടി,ഹരികുമാര്‍ ചങ്ങമ്പുഴ,വിദ്യാനഗര്‍ എസ്.ഐ ശ്രീദാസ് തുടങ്ങിയവര്‍ ക്ലാസുകള്‍കൈകാര്യം ചെയ്തു.ജല സ്രോതസ്സുകളെ പറ്റി മനസ്സിലാക്കാനായി കാഡറ്റുകള്‍ സ്കൂള്‍ പരിസരത്തെ
വീടുകളില്‍ സര്‍വെ നടത്തി.കാസര്‍ക്കോട് ജനമൈത്രി പോലിസ് സി.ആര്‍.ഒ രാജീവന്‍ കെ.പി.വി,ബീറ്റ് ഓഫീസര്‍ പ്രദീപന്‍,എസ്. പി.സി അഡീഷണല്‍ നോ‍ഡല്‍ ഓഫീസര്‍ തോമസ് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.





Thursday 7 September 2017

ഓണം അവധിക്കാല ക്യാമ്പ്.


ചെമ്മനാട് : ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ എസ്. പി.സി ത്രിദിന ക്യാമ്പിന് തുടക്കമായി.
മുന്‍മന്ത്രിയും സ്കൂള്‍ മാനേജറുമായ സി.ടി അഹമ്മദലി ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.യോഗത്തില്‍ പി.ടി.
പ്രസിഡന്റ് മുനീര്‍ എ.ബി അദ്ധ്യക്ഷനായിരുന്നു,അബ്ദുല്ല പി.എം ,മന്‍സൂര്‍ കുരിക്കള്‍,നിയാസ് കെ.ടി,
വിജയന്‍ .കെ, ഡി.എെ വിനോദ്, .സി.പി.ഒ സാവിത്രി.വി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു, സ്കൂള്‍ പ്രഥമാദ്ധ്യാപകന്‍ രാജീവന്‍ കെ.ഒ സ്വാഗതവും സി.പി.ഒ മുഹമ്മദ് യാസിര്‍ സി.എല്‍ നന്ദി യും പറഞ്ഞു.ജിജി മാസ്റ്ററും ഡോ.കായിഞ്ഞി യും കാഡറ്റുകള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.






Tuesday 15 August 2017

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചെമ്മനാട്:സ്കൂളില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എസ്.പി.സി,എന്‍.സി.സി, സ്കൗട്ട്,ഗൈഡ്,ജെ.ആര്‍.സി കാഡറ്റുകളുടെ പരേഡുണ്ടായി,പി.ടി.എ പ്രസിഡന്റ് പതാക ഉയര്‍ത്തി.തുടര്‍ന്ന്
കുട്ടികളുടെ ദേ‍ശഭക്തി ഗാനങ്ങള്‍ അരങ്ങേറി






.

Tuesday 8 August 2017

യുദ്ധ വിരുദ്ധറാലി

ചെമ്മനാട്:ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് മുനീര്‍ എ.ബി  ഫ്ലാഗ്  ഓഫ് ചെയ്തു.ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ.ഒ,അദ്ധ്യാപകരായ മുഹമ്മദ് യാസിര്‍ സി.എല്‍,സാവിത്രി.വി,ഷഫീല്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.