Tuesday 25 December 2018

ത്രിദിന ക്രിസ്മസ് ക്യാമ്പ്

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി .സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്രിസ്മസ് ക്യാമ്പ് സംഘടിപ്പിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ ക്യാമ്പിന്റെ ഉദ്ഘാനം നിർവഹിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സി.എച്ച് റഫീഖ് അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് മെമ്പർ ഷാസിയ സി.എം ,ജമാ അത്ത് ജനറൽ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സ്കൂൾ കൺവീനർ നൗഷാദ് ആലിച്ചേരി, ഗാർഡിയൻ Spc പ്രസിഡന്റ് അഷ്റഫ് കൈന്താർ, എക്സിക്യുട്ടീവ് മെമ്പർ ആരിഫ, ഒ.എസ്.എ ജനറൽ സെക്രട്ടറി അഫീസ്,
സ്റ്റാഫ് സെക്രട്ടറി വിജയൻ കെ, എ .ഡി .ഐ ബിന്ദു, എ.സി.പി.ഒ സാവിത്രി വി
തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ കെ.ഒ സ്വാഗതവും സി.പി.ഒ മുഹമ്മദ് യാസിർ സി.എൽ നന്ദിയും പറഞ്ഞു .
KT ഹസൻ, ശഫീഖ് നസ്റുല്ലാഹ് ,സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ്, ഫാത്തിമത്ത് സൈമ
ഡോ: മുഹമ്മദ് ഇംതിയാസ്, വിജയൻ കെ, മധു കെ.വി




























തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.

Friday 16 November 2018

ശിശുദിന റാലി

കാസർക്കോട്: ശിശുദിനം പ്രമാണിച്ച് ജില്ലാ ഭരണകൂടവും ശിശുസംരക്ഷണ വകുപ്പും, ചൈൽഡ് ലൈനും  സംയുക്തമായി സംഘടിപ്പിച്ച ശിശുദിന റാലിയിൽ CJHSS SPC കാഡറ്റുകൾ പങ്കെടുത്തു.




Wednesday 7 November 2018

ഇൻഡോർ ക്ലാസ്

കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തിൽ മുകുന്ദൻ മാസ്റ്റർ ക്ലാസെടുത്തു

Sunday 21 October 2018

പോലീസ് സ്മൃതി ദിനം

കാസർക്കോട് പോലീസ് സ്റ്റേഷന്റെ കീഴിൽ നടന്നപോലിസ് അനുസ്മരണ റാലിയിൽ Spc കാഡറ്റുകൾ പങ്കെടുത്തു
പോലീസ് സൂപ്രണ്ട് ശ്രീനിവാസൻ IPS ഫ്ലാഗ് ഓഫ് ചെയ്തു.



Saturday 13 October 2018

വൃദ്ധമന്ദിരം സന്ദർശിച്ചു

കാഡറ്റുകൾ പരവനടുക്കം ഓൾഡ് ഏജ് ഹോം സന്ദർശിച്ചു.അന്തേവാസികളുമായി സംവദിക്കുകയും അവർക്ക് വേണ്ടി കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു




Thursday 4 October 2018

ഗാന്ധി ജയന്തി ദിനാഘോഷം

ഗാന്ധി ജയന്തി ദിനത്തിൽ മുൻ മന്ത്രി CT അഹമ്മദലി കാഡറ്റുകൾക്ക് ഗാന്ധി സന്ദേശം പകർന്നു നൽകി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാസിയ ,ഹെൽത്ത് ഇൻസ്പെക്ടർ,പി ടി എ വൈസ് പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ്, പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു ,ചെമ്മനാട് പഞ്ചായത്ത് ഒന്നാം വാർഡ് നടത്തുന്ന ശുചിത്വമിഷൻ പരിപാടിയിൽ കാഡറ്റുകൾ സഹകരിച്ചു.സ്റ്റേറ്റ് ഹൈവേ സൈഡിലുള്ള കാടുകൾ വെട്ടിമാറ്റി വൃക്ഷത്തൈകൾ സംരക്ഷിച്ചു.


Saturday 29 September 2018

ശുഭയാത്രാ റാലി

എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശുഭയാത്രാ റാലിയും ട്രാഫിക് ബോധവൽകരണവും നടത്തി.


സൈബർ ക്രൈം ബോധവൽകരണം

എസ്. പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു അൻവർ മാഷ് ക്ലാസ് കൈകാര്യം ചെയ്തു