Tuesday, 26 December 2017
ത്രിദിന ക്രിസ്മസ് ക്യാമ്പ്
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ത്രിദിന ക്യാമ്പിന് തുടക്കമായി, സ്കൂൾ മാനേജർ പതാക ഉയർത്തി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സി.എച്ച് റഫീഖ് അദ്ധ്യക്ഷതവഹിച്ചു, കാസർക്കോട് പോലീസ് സ്റ്റേഷനിലെ എസ്.ഐ റഊഫ് എസ്.പി.സി.യെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു, പഞ്ചായത്ത് മെമ്പർ ശാസിയ സി.എം, ജമാ അത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സ്കൂൾ കൺവീനർ അബ്ദുല്ല പി.എം, പ്രിൻസിപ്പൾ സാലിമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി വിജയൻ. കെ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു, സ്കൂൾ ഹെഡ് മാസ്റ്റർ രാജീവൻ കെ.ഒ സ്വാഗതവും ,സി.പി.ഒ മുഹമ്മദ് യാസിർ സി.എൽ നന്ദിയും പറഞ്ഞു.
Subscribe to:
Comments (Atom)







