Wednesday, 27 June 2018

ലഹരി വിരുദ്ധ ദിനാചരണം

എസ്.പി.സി യൂണിറ്റ് ലഹരി വിരുദ്ധ ദിനം ആചരിച്ചു.സ്കൂൾ കൺവീനർ നൗഷാദ് ആലിച്ചേരി ലഘുലേഖ വിതരണോദ്ഘാടനം നിർവഹിച്ചു, സ്റ്റാഫ് സെക്രട്ടറി വിജയൻ .കെ ,ശ്രീജിത്ത്, മുഹമ്മദ് യാസിർ സി.എൽ ,സാവിത്രി തുടങ്ങിയവർ സംസാരിച്ചു, ഷഫീൽ മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസെടുത്തു, കാഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.






Thursday, 21 June 2018

അന്താരാഷ്ട്ര യോഗാദിനം

SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
PTA പ്രസിഡന്റ് CH റഫീഖ് ഉദ്ഘാടനം ചെയ്തു, എക്സിക്യുട്ടീവ്  അംഗം അബ്ദുൽ ഖാദർ ,ഹെഡ്മാസ്റ്റർ രാജീവൻ കെ.ഒ, ശ്രീജിത്ത്, മുഹമ്മദ് യാസിർ തുടങ്ങിയവർ  സംസാരിച്ചു.
യോഗ ട്രൈനി ഷീജ .പി കാഞ്ഞങ്ങാട്
ക്ലാസ് കൈകാര്യം ചെയ്തു.








Wednesday, 6 June 2018

പരിസര ശുചിത്വ ബോധവൽകരണം

എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസര ശുചിത്വ ബോധവൽക്കരണ പരിപാടി യുടെ ഉദ്ഘാടനം ജമാഅത്ത് മെമ്പർ ഷമീമിന് ലഘുലേഖ നൽകിക്കൊണ്ട് ഹെഡ്മാസ്റ്റർ രാജീവൻ കെ.ഒ നിർവഹിക്കുന്നു .

Tuesday, 5 June 2018

ആഹ്ളാദ പ്രകടനം

ചെമ്മനാട്: തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ  ചെമ്മനാട് ജമാഅത്ത്  ഹയർ സെക്കണ്ടറി സ്കൂൾ  അഞ്ചാം  സ്ഥാനം  കരസ്ഥമാക്കിയതിൽ ,മൽസര  വിജയികളെയും  അതിന്  നേതൃത്വം  നൽകിയവരെയും  ആനയിച്ച്  ആഹ്ളാദ  പ്രകടനം  നടത്തി, എസ്.പി.സി കാഡറ്റുകൾ  അനുഗമിച്ചു.

ലോക പരിസ്ഥിതി ദിനം

എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.പി.ടി.എ പ്രസിഡന്റ് സി.എച്ച് റഫീഖ് പ്ലാവിൻ തൈ നട്ട്  ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.










പ്രവേശനോത്സവം

ചെമ്മനാട് :പുതുതായി അഡ്മിഷൻ നേടിയ കുട്ടികളെ എസ്.പി.സി.യൂണിറ്റിന്റെ നേതൃത്വത്തിൽ  സ്വീകരിച്ചു.