Tuesday, 26 December 2017
ത്രിദിന ക്രിസ്മസ് ക്യാമ്പ്
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ത്രിദിന ക്യാമ്പിന് തുടക്കമായി, സ്കൂൾ മാനേജർ പതാക ഉയർത്തി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സി.എച്ച് റഫീഖ് അദ്ധ്യക്ഷതവഹിച്ചു, കാസർക്കോട് പോലീസ് സ്റ്റേഷനിലെ എസ്.ഐ റഊഫ് എസ്.പി.സി.യെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു, പഞ്ചായത്ത് മെമ്പർ ശാസിയ സി.എം, ജമാ അത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സ്കൂൾ കൺവീനർ അബ്ദുല്ല പി.എം, പ്രിൻസിപ്പൾ സാലിമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി വിജയൻ. കെ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു, സ്കൂൾ ഹെഡ് മാസ്റ്റർ രാജീവൻ കെ.ഒ സ്വാഗതവും ,സി.പി.ഒ മുഹമ്മദ് യാസിർ സി.എൽ നന്ദിയും പറഞ്ഞു.
Monday, 20 November 2017
Saturday, 21 October 2017
Monday, 2 October 2017
Friday, 29 September 2017
Sunday, 10 September 2017
ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു.
ചെമ്മനാട്
:
ചെമ്മനാട്
ജമാഅത്ത് ഹയര്‍സെക്കണ്ടറി
സ്കൂളില്‍ സംഘടിപ്പിക്കപ്പെട്ട
എസ്.
പി.സി
ക്യാമ്പിന്
സമാപനം
കുറിച്ചു.ക്യാമ്പില്‍
വിവിധ സെഷനുകളില്‍ ജിജി
മാസ്റ്റര്‍,ഡോ.കായിഞ്ഞി,ശഫീഖ്
നസ്റുല്ല,വിജയന്‍
ശങ്കരന്‍പാടി,ഹരികുമാര്‍
ചങ്ങമ്പുഴ,വിദ്യാനഗര്‍
എസ്.ഐ
ശ്രീദാസ് തുടങ്ങിയവര്‍
ക്ലാസുകള്‍കൈകാര്യം ചെയ്തു.ജല
സ്രോതസ്സുകളെ പറ്റി മനസ്സിലാക്കാനായി
കാഡറ്റുകള്‍ സ്കൂള്‍ പരിസരത്തെ
വീടുകളില്‍
സര്‍വെ നടത്തി.കാസര്‍ക്കോട്
ജനമൈത്രി പോലിസ് സി.ആര്‍.ഒ
രാജീവന്‍ കെ.പി.വി,ബീറ്റ്
ഓഫീസര്‍ പ്രദീപന്‍,എസ്.
പി.സി
അഡീഷണല്‍ നോഡല്‍ ഓഫീസര്‍
തോമസ് തുടങ്ങിയവര്‍ ക്യാമ്പ്
സന്ദര്‍ശിച്ചു.
Thursday, 7 September 2017
ഓണം അവധിക്കാല ക്യാമ്പ്.
ചെമ്മനാട്
:
ചെമ്മനാട്
ജമാഅത്ത് ഹയര്‍സെക്കണ്ടറി
സ്കൂളില്‍ എസ്.
പി.സി
ത്രിദിന ക്യാമ്പിന് തുടക്കമായി.
മുന്‍മന്ത്രിയും
സ്കൂള്‍ മാനേജറുമായ സി.ടി
അഹമ്മദലി ക്യാമ്പ് ഉദ്ഘാടനം
നിര്‍വഹിച്ചു.യോഗത്തില്‍
പി.ടി.എ
പ്രസിഡന്റ്
മുനീര്‍ എ.ബി
അദ്ധ്യക്ഷനായിരുന്നു,അബ്ദുല്ല
പി.എം
,മന്‍സൂര്‍
കുരിക്കള്‍,നിയാസ്
കെ.ടി,
വിജയന്‍
.കെ,
ഡി.എെ
വിനോദ്,
എ.സി.പി.ഒ
സാവിത്രി.വി
തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു,
സ്കൂള്‍
പ്രഥമാദ്ധ്യാപകന്‍ രാജീവന്‍
കെ.ഒ
സ്വാഗതവും സി.പി.ഒ
മുഹമ്മദ് യാസിര്‍ സി.എല്‍
നന്ദി യും പറഞ്ഞു.ജിജി
മാസ്റ്ററും ഡോ.കായിഞ്ഞി
യും കാഡറ്റുകള്‍ക്ക് വിവിധ
വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.
Tuesday, 15 August 2017
Tuesday, 8 August 2017
യുദ്ധ വിരുദ്ധറാലി
ചെമ്മനാട്:ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്.പി.സി യൂണിറ്റ്
ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് യുദ്ധ വിരുദ്ധ റാലി
സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് മുനീര്‍ എ.ബി ഫ്ലാഗ് ഓഫ്
ചെയ്തു.ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ.ഒ,അദ്ധ്യാപകരായ മുഹമ്മദ് യാസിര്‍
സി.എല്‍,സാവിത്രി.വി,ഷഫീല്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Subscribe to:
Comments (Atom)


















































